ഒടിയൻ

“പ്രതീക്ഷ അതൊരു കെട്ടുമാറാപ്പ് തന്നെ യാണ് ”

💐odiyan

💐malayalam

💐mohanlal, manju varier, prakashraj

# sentimental drama

#2.40 hr

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് ഓടിയൻ മണിക്യനെ കാണാൻ പറ്റി

“കേട്ടറിവിനെക്കാൾ എത്രയോ ചെറുതായിപോയി എന്റെ ഓടിയൻ

ഒരു സിനിമയും ഒരു പരസ്യവും തമ്മിൽ എത്ര വ്യത്യാസം ഉണ്ടെന്നു സംവിധായകൻ പടിക്കേണ്ടിരിക്കുന്നു

മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രൊമോഷൻ രീതികളും ഒക്കെ ആയതുകൊണ്ടും ലാലേട്ടൻ 2 കാലഘട്ടത്തിൽ എത്തുന്നതും തന്നെയാണ് ഒരാഴ്ച മുന്നേ തന്നെ കഷ്ടപ്പെട്ടു ബുക് ചെയ്തു

നമ്മൾ മലയാളികൾക്ക് ലാലേട്ടൻ എന്നും ഒരു ആവേശം തന്നെ ആണ്

അതിപ്പോൾ ബംഗളുരു ആയാലും കേരളമായാലും

ജോലി ഒക്കെ ലീവ് എടുത് രാവിലെ തന്നെ കുറെ പേരു നിറഞ്ഞു നിൽക്കുണ്ടായർന്നു

അല്ലേലും fdfs കാണുന്നതിന്റെ സുഖം വേറെ തന്നെ ആണ്

നാട്ടിൽ ഹർത്താലും

നല്ല കോംബോ

സിനിമയിലേക്ക് വന്നാൽ

അടിത്തറ ആയ തിരക്കഥ യിൽ തന്നെ കൈവിട്ടുപോയി

ചുരുക്കി പറഞ്ഞാൽ

“അറിഞ്ഞതിൽ പാതി പറയാതെ പോയി

പറഞ്ഞതിൽ പാതി അറിയാതെ പോയി ”

അമിത പ്രതീക്ഷ ഇല്ലാതെ പോയാൽ നന്നായിരിക്കും

പതിവു പോലെ ലാലേട്ടന്റെ സ്ക്രീൻ പ്രസൻസും ഡെഡിക്കേഷനും സിനിമയുടെ ഹൈലൈറ്റ്സ്‌ ആണു..ഒടിയനായി പുള്ളി ജീവിച്ചു കാണിച്ചു..
ചില കാസ്റ്റിംഗ്‌ എവിടെയൊക്കെയോ പാളിച്ചകൾ സംഭവിച്ചുവെങ്കിലും സ്റ്റോറിയുടെ പുതുമയിൽ പ്രേക്ഷകർ അത്‌ ശ്രദ്ധിക്കാനിടയില്ല എന്ന് മനസിലാക്കാം..

മുഖത്തെ വണ്ണം കുറക്കുന്നതിന് വേണ്ടി സർജറി ചെയ്തത് കൊണ്ടാകണം ലാലേട്ടന്റെ മുഖത്തെ എസ്പ്രെഷൻ കൃത്യമായി വരുന്നുണ്ടായിരുന്നില്ല കരയുന്ന രംഗങ്ങൾ ക്ലോസപ് ഷോർട്ടിൽ കാണിക്കാതെ മുഖത്തിന്റെ ഒരു വശം മാത്രം കാണിച്ചു ലാലേട്ടൻ ക്യാമറക്ക് മുഖം കൊടുത്തതെ ഇല്ല. ഷാജി കുമാറിന്റെ മനോഹര ക്യാമറ കണ്ണുകൾ. മികവാർന്ന മികച്ച ഷൊർട്ടുകളും ഫ്രെയിമുകളും സിനിമയിലുടനീളം കാണാൻ സാധിച്ചു

സിനിമയിൽ ഉണ്ടായ ലാഗ്‌ എത്രത്തോളം പ്രേക്ഷകരെ പിടിച്ചു നിർത്തുമെന്നും തോന്നുന്നില്ല

പേർസ്സണലി ഇഷ്ടപ്പെട്ട ഒരു സീൻ ലാലേട്ടൻ തകർത്തഭിനയിച്ച നെഞ്ജിലേ പാട്ടായിരുന്നു..

👍👍👍👍👍👍👍

#സാം cs ന്റെ കലക്കൻ ബാക്ക്ഗ്രൗണ്ട് സ്കോർ

#ജയചന്ദ്രന്റെ പാട്ടുകൾ

#പീറ്റർ ഹൈൻ ന്റെ ആക്ഷൻ (പുലിമുരുകനോളം എത്തില്ല)

#മഞ്ജുവാരിർ തിരുചുവന്നതിനു ശേഷം അല്പം ഇഷ്ടപ്പെട്ടു

👎👎👎👎👎👎👎👎👎👎👎👎👎👎

#storyline ,directn

#ഗ്രാഫിക്സ്

വാൽകഷ്ണം

ഒരു നാടകം ഷൂട്ട്‌ ചെയ്തു കാണിച്ചത് പോലെയാണ് പലപ്പോഴും തോന്നിയത്..

ഓടിവിദ്യക്ക് അല്പം ഗ്രാഫിക്സുമായി വന്നാൽ കിടുക്കിയേനെ

mr ശ്രീകുമാർ മേനോൻ രണ്ടാമൂഴം തിരിച്ചു കൊടുത്തേക്ക് 😢

“ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ ”

മണികയാ കഞ്ഞി കുടിച്ചോ 😢😢

© alk

Advertisements

Bangalore diaries 😊

ഒരാളെ ഇത്ര അധികം മോഹിപ്പിക്കുന്ന ഇന്ത്യൻ നഗരങ്ങൾ ചുരുക്കമാണ്

കേരളം കഴിഞ്ഞാൽ ഏറ്റവും അധികം മലയാളികൾ ജീവിക്കുന്ന ഒരു സ്ഥലം മനസ്സിനും ശരീരത്തിനും എപ്പോഴും തണുപ്പ് മാത്രം നൽകാൻ കഴിയുന്ന നഗരം

അങ്ങനെ വിശേഷങ്ങൾ പലതാണ്

അങ്ങനെ വിശാലമായ ഈ നഗരം ഒന്നു മുഴുവൻ കാണണം എന്നു കരുതി

ഏതൊരു നഗരവും അടുത്തറിയാൻ അതിന്റെ ഭൂതകാലം ഒന്നു ആനേഷിക്കുന്നത് നല്ലതാണെന്നു എവിടേയോ വായിച്ചതു കൊണ്ടാവണം

ഭൂതകാലം ഏറെ അത്ഭുതപ്പെടുത്തുന്നു ഒന്നായിരുന്നു
വിജയനഗര സാമ്രാജ്യത്തിലെ ഒരു സാമന്തന്ആയിരുന്നുകെമ്പേഗൌഡ ഒന്നാമന്അദ്ദേഹം യെലഹാങ്ക എന്നാ സ്ഥലം കേന്ദ്രമാക്കിയാണ് ഭരണംനടത്തിയിരുന്നത്ഒരിക്കല്പരിവാര സമേതംഅടുത്തുള്ള കാട്ടിലേക്ക് വേട്ടക്കിറങ്ങി.. ശിവന സമുദ്രം ആയിരുന്നു ലക്ഷ്യം .. ഗംഭീരന്വെട്ടയെല്ലാംകഴിഞ്ഞപ്പോള്തിരിച്ചു വരാന്നേരത്ത് വഴി തെറ്റിയതായിഅദ്ദേഹത്തിന് മനസ്സിലായി ..കറങ്ങി കറങ്ങി കറങ്ങിതിരിഞ്ഞു ഒരു ഗ്രാമത്തില്എത്തി ,കരുതിയിരുന്നഭക്ഷണമെല്ലാം തീര്ന്നിരിക്കുന്നു വിശപ്പ്കൊണ്ട്കണ്ണുകാണാന്വയ്യാത്ത അവസ്ഥ,ഉടനെ തന്നെ മുന്നില്കണ്ട വീട്ടിലേക്കു കയറി.അവിടെ ഉള്ള വയസ്സായസ്ത്രീയോട് കാര്യം പറഞ്ഞു.തന്റെ അതിഥിയെ സ്വീകരിച്ചുഇരുത്തിയത്തിനു ശേഷം പാവം സ്ത്രീ അകത്തേക്ക്പോയി വേവിച്ച പയറുമണികള്എടുത്തു കൊണ്ട് വന്നുഅതിഥിക്ക് നല്കി, കെമ്പേഗൌഡ അതുകഴിച്ചു.കന്നഡഭാഷയില്വേവിച്ച പയര്എന്ന് അര്ഥം വരുന്നബന്തകാളലഭിച്ച സ്ഥലത്തെബന്തകാളഊര്” “ഊര്എന്നാല്സ്ഥലം അല്ലെങ്കില്ഇടം ബന്തകാളഊര്ആണ് പിന്നീട് ബെന്ഗളൂരു ആയതു ഇംഗ്ലീഷുകാര്സ്ഥലത്തെ ബാംഗ്ലൂര്എന്ന് വിളിച്ചു

1510 ല്‍ മാഗടി എന്ന സ്ഥലത്ത് ജനിച്ച ഹിരിയ കെമ്പേഗൌഡ എന്നാ നമ്മുടെ കഥാനായകന്‍ 1537 ല്‍ “ബന്ത-കാള-ഊരിനെ” വികസിപ്പിച്ചു തന്റെ തലസ്ഥാനമാക്കി

1537 ല്‍ വിജയനഗര രാജാവില്‍ നിന്നും ആവശ്യമായ അനുമതി ഒക്കെ വാങ്ങിയതിനു ശേഷമാണ് തലസ്ഥാനത്തെ യെലഹന്കയില്‍ നിന്നും ബെംഗളൂരുവിലേക്ക് അദ്ദേഹംമാറ്റിയത് ,അതിനു വേണ്ടി ഒരു തകര്‍പ്പന്‍ കോട്ടയും നിര്‍മിച്ചു

kempegowda-fort-bengaluru

കെമ്പേഗൌഡ,അക്കാലത്തു വോക്കലിന്ഗ സമുദായക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന ഒരു അനാചാരമായിരുന്നു “ബണ്ടി ദേവരു” എന്നാല്‍വിവാഹിതരായ സ്ത്രീകളുടെ ഇടതുകയ്യിലെ അവസാനത്തെ രണ്ടു വിരലുകള്‍ മുറിച്ചു കളയുന്ന പരിപാടി.അത് നിര്ത്തലാക്കിയത് കെമ്പേഗൌഡ ആയിരുന്നു

KEMPEGOWDA

1513 മുതല്‍ 46 വര്ഷം കെമ്പേഗൌഡ ബെന്ഗലൂരുവിനെ തലസ്ഥാനമാക്കി നാട് ഭരിച്ചു.

കെമ്പേഗൌഡ സ്വന്തമായി നാണയം നിര്‍മിച്ച് സ്വന്തം നാട്ടില്‍ വിനിമയം ആരംഭിച്ചു,എന്നാല്‍ ഇത് അംഗീകരിക്കാന്‍ അന്നത്തെ വിജയ നഗര രാജാവ്‌തയ്യാറില്ലായിരുന്നു ,രാജാവില്‍ നിന്ന് മുന്‍‌കൂര്‍ അനുമതി വാങ്ങാതെ നാണയം പുറത്തിറക്കിയത് തെറ്റാണു എന്ന് കാണിച്ചു വിജയനഗര രാജാവ്‌ കെമ്പേഗൌഡയെകല്‍തുറന്കില്‍ അടച്ചു

അഞ്ചു വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവന്ന ആ ധീഷണശാലി 1569 ല്‍ മരിച്ചു 2012ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ബെംഗളൂരു വിമാനത്താവളത്തിന് അദ്ധേഹത്തിന്റെ പേര് നല്‍കി

നമുക്കും ഇങ്ങനെ നായകൻ ഉണ്ടായെരുന്നെങ്കിൽ ഒരിക്കൽ എങ്കിലും തോന്നിപോകും
അത്രക്കും മനോഹരമാണ് അദ്ദേഹ തിന്റെ ഓരോ സൃഷ്ടികളും
അറിയാവുന്ന കന്നഡ യിൽ ചോദിച്ചപ്പോൾ മടികൂടാതെ പറഞ്ഞുതന്ന വീട്ട്മക്കും online സുഹൃത്തുക്കൾക്കും നന്ദി
തുടരും

തൂലിക

വിറയാർന്ന

കയ്യിലെ
തൂലികയിൽ

നിന്നുമൊഴുകുന്ന
മഷിയിലിന്നു കഥകളും

കവിതകളൊന്നും
വിരിയുന്നില്ല, പകരം
പേടിപ്പെടുത്തുന്ന

നിറമില്ലാത്ത ചിത്രങ്ങൾ മാത്രം

വെയിൽ തിന്നുണങ്ങിയ
എന്റെ സ്വപ്നങ്ങൾ
ഇമക്കുള്ളിൽ പിടയുന്നു…

മൗനം ഭക്ഷിച്ച്‌ കഴിയുന്നു

ബുദ്ധൻ 😊

ഒരു ശിഷ്യൻ ബുദ്ധനോടു ചോദിച്ചു: “”എല്ലാവർക്കും ബുദ്ധനാകാൻ കഴിയുമെന്ന് അങ്ങു പറയാറുണ്ടല്ലോ? എന്നാൽ, എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത്?” ബുദ്ധൻ പറഞ്ഞു:
“ഗ്രാമത്തിലുള്ള മുഴുവൻ ആളുകളെയും കണ്ട് അവരുടെ ആഗ്രഹങ്ങൾ എഴുതിവാങ്ങുക”. അയാൾ
അങ്ങനെ ചെയ്തു. ബുദ്ധൻ ചോദിച്ചു: “നിങ്ങൾ എഴുതിക്കൊണ്ടു
വന്നതനുസരിച്ച് എത്രപേരാണു ബുദ്ധനാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്?’ ആരുമില്ല ശിഷ്യന്റെ മറുപടി.
ബുദ്ധൻ: “ഇപ്പോൾ
മനസ്സിലായില്ലേ എന്തുകൊണ്ടാണു സാധ്യമായിട്ടും ആരും ബുദ്ധനാകാത്തത് എന്ന്.
ആഗ്രഹമാണ് അടിത്തറ. ഏതുലക്ഷ്യവും തീവമായ അഭിലാഷത്തിന്റെ അനന്തരഫലമാണ്.
മനസ്സ് എത്തുന്നിടത്തു മാത്രമേ മനുഷ്യനും എത്തിച്ചേരൂ. ബുദ്ധനായിത്തീരുന്നതു തികഞ്ഞ ബോധോദയത്തിലൂടെയാണ്, അർധബോധാവസ്ഥയിൽ കാണുന്ന രാത്രിസ്വപ്നങ്ങളിലൂടെയല്ല. രാത്രി സ്വപ്നങ്ങൾക്കു രാത്രി കഴിയുന്നതുവരെ മാത്രമേ ആയുസ്സുള്ളൂ;
പകൽക്കിനാവുകൾക്ക്
ആരെങ്കിലും തട്ടി ഉണർത്തുന്നത് വരെ നിലനിൽപ്പുള്ളൂ. സുബോധത്തിലെ സ്വപ്നങ്ങളാണു ജീവിതയാഥാർഥ്യങ്ങളാകുന്നത്. അവയാണു മരണശേഷവും ഒരാൾക്കു ജീവൻ നൽകുന്നത്.
സാധ്യതയല്ല പ്രധാനം, സന്നദ്ധതയാണ്. ആയിരിക്കുന്ന സ്ഥലത്തുനിന്ന് ആയിരിക്കേണ്ട അവസ്ഥയിലേക്കുള്ള ബോധപൂർവമായ യാത്രയാകണം ജീവിതം.
ഇറങ്ങിപ്പുറപ്പെടാൻ സജ്ജരാകണം. ഉപേക്ഷിക്കാൻ സന്നദ്ധരാകണം- നിലവിലുള്ള ശീലങ്ങളും കർമ്മങ്ങളും.
രൂപപ്പെടുത്തണം, ലക്ഷ്യത്തിനനുസൃതമായ ചുറ്റുപാടുകൾ.
ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൽ തുടർന്നാൽ ഇപ്പോൾ ആയിരിക്കുന്ന അവഥയിൽത്തന്നെ തുടരും. രൂപാസാന്തരം സംഭവിക്കണമെങ്കിൽ മാനസാന്തരം ഉണ്ടാകണം.

96

Language: Tamil

Cast: Vijay Sethupathi, Trisha Krishnan,

Director: C Prem Kumar

Unconditional love 😊

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ ?

ഉണ്ടെങ്കിൽ ഈ സിനിമ നിങ്ങൾക്കുള്ളതാണ്

നിങ്ങളെ ചിലപ്പോൾ ഇതിലെവിടയോ കണ്ടെന്നുവരാം😊

ഇന്നലെ രാത്രി കൊരിച്ചൊഴിയുന്ന മഴകണ്ടപ്പോൾ തോന്നിത്തിരക്കില്ലാതെ കാണാം എന്നു പക്ഷേ നിരാശ ആയിരുന്നു ഫലം

നല്ല മഴയത്തും നീണ്ട ക്യു തന്നെ ഉണ്ടായിരുന്നു 96 നു

ലോകസിനിമയിൽ ഏറ്റവും കൂടുതൽ പറഞ്ഞിട്ടുണ്ടാവുക പ്രണയം ആയിരിക്കും കാരണം അതിന്റെ ആഴം അത്രക്കും വലുതാണ് 😊

അതിലേറെ പ്രിയപ്പെട്ടതാവും പണ്ടെങ്ങോ നഷ്ടപെട്ടെന്ന് നാം കരുതിയ ബാല്യകാലത്തിലെ പ്രണയം 😊

ഓർമകളിൽ അവ എന്നും മായാതെ നിൽപ്പുണ്ടാവും

അത്തരത്തിൽ ഒരു പ്രണയ ചിത്രമാണ് 96

പ്രണയചിത്രങ്ങൾ തമിഴിൽ ഏറെ ഉണ്ടെങ്കിലും 96 അല്പം വേറിട്ട് നിൽക്കുന്നത് വിജയസേതുപതി യുടേം തൃഷയുടേം അഭിനയമുഹൂർത്തങ്ങൾ കൊണ്ടുതന്നെ ആണ് ജീവിക്കുകയായിരുന്നു അവർ

ജെസ്സിക്കു ശേഷം ഏറെ മനസ്സിനെ വേദനിപ്പിച്ചു കളഞ്ഞിട്ടുണ്ട് ജാനു

22 വർഷങ്ങൾക്ക് ശേഷം 96 ലെ ഹൈസ്കൂൾ ബാച്ചിന്റെ റീയൂണിയനിൽ കണ്ടുമുട്ടുന്ന പഴയ പ്രണയജോടികൾ ആയ റാമും ജാനുവും

2മണിക്കൂർ നമ്മൾ ജാനുവിനും റാമിനും ഒപ്പം ആയിരിക്കും അത്രക്കും വലുതായിരുന്നു അവരുടെ പ്രണയം

പ്രണയം പറയുവാൻ ലിപ്ലോക്കുകലും ഒന്നും വേണ്ട എന്നു നമ്മെ ഓർമ്മിപ്പികയാണ് ഈ ചിത്രം നിശ്ശബ്ദതക്കും പറയാൻ സാധിക്കും അവ

തീർച്ചയായും ഒരു നല്ല പ്രണയചിത്രം തന്നെ ആണ് 96

ഒരിക്കലെങ്കിലും പഴയകാലത്തേക്ക് കൊണ്ടുപോയേക്കും തീർച്ചയാണ്

കൂടുതൽ ഒന്നും പറയാനില്ല 👌👌

a rollercoaster of emotions.
fallen inlove with Jaanu
cried with ramachandran.
Laughed,

smiled,

cried,

clapped & manymore..

Trisha once again makes us fall in love with the character she portrays….

U will like ram and janu,
U will smile for ram and janu,
U will cry for ram and janu,
And u will be the ram and janu 😍
A must watch musical love movie👌

© a l k

GEETHA GOVINDAM

Language : Telugu

Genre : Romantic comedy

staring :VijayDeverakonda, RashmikaMandanna
Direction:Parasuram
Music:Gopi Sunder

ഗീത ഗോവിന്ദം 😊

പേരുപോലെ തന്നെ സിംപിൾ ആയ ഒരു തെലുഗു പടം

കേരളത്തിന്റെ സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു തെലുഗു സിനിമ സബ്ടൈറ്റിലുകൾ ഇല്ലാതെ തെലുഗിൽ തന്നെ റിലീസ് ചെയ്യുന്നത് കാരണം ഒന്നേയുള്ളൂ വിജയ് ദേവേർക്കൊണ്ട എന്ന നടൻ കഴിഞ്ഞ കുറച്ചു കാലങ്ങളിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല

അതുകൊണ്ട്തന്നെ ഗീതാഗോവിന്ദം അന്നൗൻസ് ചെയ്തപ്പോൾ തൊട്ട് കാണണം എന്ന് കരുതിയിരുന്നതുമാണ്. നിർഭാഗ്യവശാൽ കോഴിക്കോട് ജില്ലയിൽ ഒരിടത്തും റിലീസ് ഉണ്ടായില്ല ബാഹുബലിക്ക് ശേഷം ഇത്രക്കും ഒരു തെലുഗു പടം കാത്തിരിക്കുന്ന പ്രേക്ഷകർ

അതിൽ പകുതിപ്പേരും ഒരൊറ്റ പാട്ടുകൊണ്ട് ഇഷ്ടപ്പെട്ടുപോയവരാണ്

അങ്ങനെ മാസാവസാനം റിലീസ് ആയി മഴയൊക്കെ മാറി വെയിൽ വന്നു നല്ല കനത്ത വെയിലും ക്യൂ നിൽക്കുന്നത് കണ്ടു അതിശയം തോന്നി

ആദ്യ ഷോ ആയത് കൊണ്ടാണ് ഏകദേശം നിറഞ്ഞിരുന്നു

മനോഹരമായ കുടുംബ ചിത്രമാണ് ഗീതഗോവിന്ദം. വിജയ് ദേവര്കൊണ്ടയും രശ്മികയും മത്സരിച്ചു പെർഫോം ചെയ്ത തകർപ്പൻ പടം. പതിവ് തെലുഗു പടത്തിൽ നിന്നും വേറിട്ട തുടക്കം തന്നെ

നായകന്റെ യും നായികയുടേം എന്ററി തന്നെ വളരെ സിംപിൾ ആയി അവതരിപ്പിചു

ബോറിടിപ്പിക്കാത്ത കോമഡിയും

ഇത്തിരി സെന്റിമെൻസും എല്ലാത്തരം പ്രേക്ഷകർക്കും മനസ്സിലാവുന്ന കഥരീതി

ഇതുവരെ ഒരൊറ്റ തെലുഗു പടം കാണാത്തവർക്കും പോലും മുഷിപ്പു തോന്നത്തില്ല

ഏറെ രസകരമായ അദ്യപകുതിയും അല്പം ക്ളീഷേ രണ്ടാംപകുതിയും

വിജയ് ദേവര്കൊണ്ട : വിജയ് തന്നെ ആണ് ഈ സിനിമയുടെ ഹൃദയം

അർജുൻ റെഡ്‌ഡിയിൽ നിന്നു ഗോവിന്ദ് ലേക്ക് നല്ല ഹോം വർക് ചെയ്തിട്ടുണ്ട് വിജയ് ഒരു രക്ഷയുമില്ല എന്നാ ഒരു പെർഫോമൻസ് അല്ലുഅര്ജുന് ശേഷം ഇത്രക്ക് ഫാൻസ് കേരളത്തിൽ ഉണ്ടാവാൻ കാരണം ഈ സ്ക്രീൻ പ്രെസെൻസ് തന്നെ ആണ് കേട്ടു മറന്ന കഥയായിട്ടുകൂടി ഇതു സെലക്ട് ചെയ്തതിനു ഏറെ കയ്യടി നല്കേണo

രഷ്മിക : കന്നഡയിൽ നിന്നു തെലുഗുലേക്ക് വൻ വരപ്പൽപ്പു തന്നെ നടത്തി നായകനെ കൂടെ വെറും നിഴലായി നടക്കുന്ന പതിവ് രീതി അല്ലാത്തതിനാൽ നായകനോടപ്പം കട്ടക്ക് നിന്നു നായകനും നായികയും തമ്മിലുള്ള കെമിസ്ട്രി ഒരു രക്ഷയുമില്ല.

ഒരു മലയാളി എന്ന നിലയിൽ ഏറെ അഭിമാനം തോന്നിയത് ഓരോ പാട്ടുകേൾക്കുമ്പോഴാണ്

ഗോപിസുന്ദർ ഒരു രക്ഷയുമില്ല അത്രക്ക് മികച്ചതാണ് ഓരോ പാട്ടും bgm സൗത്ത് ഇന്ത്യ ഒട്ടാകെ ഓരോടറ്റപാട്ടുകൊണ്ട് കീഴടക്കി

അതിനൊത്തനിന്ന് എഡിറ്ററും ക്യാമറാമാനും

പിന്നെ പണ്ടുതൊട്ടേ കേൾക്കുന്ന സ്ഥിരം കഥ തന്നെ ആണെകിലും യുവാക്കളേം കുടുംബപ്രേക്ഷകരേം മടുപ്പികാതെ ആണ് ഗീതഗോവിന്ദം എടുത്തിരിക്കുന്നത്

പിന്നെ ബുദ്ധിജീവികൾക്ക് ഇഷ്ട്ടപെടും എന്നും തോന്നുന്നില്ല ഒരു റിയലിസ്റ്റിക് ചിത്രം ഒക്കെ പ്രതീക്ഷിച്ചുപോയാൽ ഇഷ്ടമാകില്ല.

ഒരു പക്കാ സിനിമാറ്റിക് എന്റർടൈന്മെന്റ് അണ് സിനിമ

Trailer

geetha govindham song 1

Verdict

Geetha Govindam” tells an atypical story using a regular format. And it works. Vijay Deverakonda and Rashmika elevate the film with their splendid performances. The cinematography, art direction and editing are praiseworthy💐💐

© a l k

അലക്ഷ്യൻ

വിരസമായ പകലുകൾക്ക് ശേഷം

അയാൾ മുന്നോട്ടു നടന്നുകൊണ്ടേ ഇരുന്നു

നീണ്ട നിൽക്കുന്ന റയിൽപാതകൾ ലക്ഷ്യമാക്കി ആണ് യാത്ര അവ അയാളെ നോക്കി പുഞ്ചിരിക്കുന്നത് പോലെ തോന്നി

ചുറ്റുമുള്ള എല്ലാവരേം പോലെ അവയും പരിഹസിക്കുകയാണെന്നു ആശ്വസിച്ചു

ഇരുട്ടിന്റെ ശക്തി കൂടി വരുന്നതുപോലെ

അയാൾ യാത്രയുടെ വേഗത കുറച്ചു

കണ്ണെത്താദൂരത്തോളം പാതകൾ ഇങ്ങനെ കിടപ്പു

ഒരിക്കലും ഒന്നാവില്ലാത്ത എന്ന സത്യം അവ മനസ്സിലാക്കിക്കാണും

“പ്രഭാതം മുതൽ സായാഹ്നം വരെ എത്ര പേരാണ് നമ്മടെ ജീവിത്തിലൂടെ ഓര്മയായിപോകുന്നത്

ഈ ജീവിതത്തിൽ എന്തു ഞാൻ നേടി….. പിന്നെത്തിനാണ് ഞാൻ ജീവിക്കുന്നത് ?”

ഇരുട്ടിൽ നിന്നു ആരോ മറുപടി പറയുന്നത് അയാൾ ശ്രദ്ധിക്കാൻ തുടങ്ങി

“ഞാൻ ആർക്കും ഒന്നും നേടി കൊടുക്കില്ല നിനക്ക് കഴിവുണ്ടായർന്നുവെങ്കിൽ നീ ഈ കാലത്തിനിടയിൽ നേടിയെടുത്തേനെ…😏”

അതേ ചിലപ്പോൾ അങ്ങനെ ആയിരിക്കണം

ആലോചിച്ചിരിക്കവേ റയിൽ പാലങ്ങളിൽ തൻറെ ശരീരം ചിതറി കിടക്കുന്നത് അയാൾ ശ്രദ്ധിച്ചു

UBUNTU 😊

UBUNTU ….?

Ubuntu is a very nice story from africa

the motivation behind the Ubuntu culture in Africa

An Anthropologist proposed a game to the african tribal children 😊

He placed a basket of sweets near a tree and make the children stand 100 meters away

Then announced that whoever reaches first would get all the sweets in the basket when he said ready steady go…

do you know what these children did …?

They all held each other’s hands ran together towards the tree 🏃 divided the sweets equally among themselves ate the sweets and enjoyed it

when the Anthplgst asked them why they did so

They answered ………. “Ubuntu ”

which meant “How can one be happy when the others are sad …?”

💐UBUNTU 💐

IAM BECAUSE WE ARE

A strong message for all generations

#spread love

#happyonam

© a l k

ആരവങ്ങൾ ഇല്ലാതെ

“ഇന്ന് തിരുവോണമാണ് മാഷേ … എണീറ്റില്ലേ”

പതിമയക്കത്തിൽ നിന്നും ഒരശരീരി 🙄 കേട്ടാണ് ഉറക്കം ഉണർന്നത്

ഇന്ന് ഓണമാണത്രെ ….. ?

നേരം ഇത്രയായിട്ടും മനസ്സിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല

കുട്ടിക്കാലത്തെ ഓണപരിപാടികള് ഇങ്ങനെ മനസ്സിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്

ജീവിതത്തിലെ നിറമുള്ള ഓർമകൾ

ഓണപരീക്ഷ എന്ന കെട്ടിമാറാപ്പു ഒഴിച്ചാൽ എല്ലാം സുന്ദരം

അതുവരെ എത്ര വിളിച്ചാലും എഴുന്നേൽക്കാത്ത ഞാൻ വെളുപ്പിനെ എഴുനേറ്റു തൊടിയിലേക്കിറങ്ങും

ഓരോ ദിവസവും ഇടേണ്ട പൂക്കളുടെ എണ്ണം കൂടുന്നത് കാരണം പതിവിലും നേരത്തെ എഴുന്നേൽക്കേണ്ടിവരും എങ്കിലും കുഴപ്പമില്ല 😊

തിരുവോണമാവുബോഴേക്കും വീട്ടിൽ ബന്ധുക്കൾ എല്ലാവരും എത്തും ഏറെ സന്തോഷം പുതിയ ഡ്രസ് ഒക്കെ ഇട്ടു കറങ്ങി നടക്കാം എന്നത് തന്നെയാണ് ….

എല്ലാവരും ഒരുമിച്ചു പൂക്കളമൊക്കെ ഇട്ട് തീരുമ്പോഴേക്കും സദ്യകുള്ള ഒരുക്കങ്ങൾ കഴിഞ്ഞുകാണും

എല്ലാവരും ഒരുമിച്ചൊരു ഓണസദ്യ

ഏറ്റവും മനോഹരമായ നിമിഷങ്ങൾ

എത്രയൊക്കെ വലുതായെന്നു പറയുമ്പോഴും

ഇപ്പോഴും ഭൂതകാലങ്ങളിലേക്ക് എത്തി നോക്കുമ്പോൾ വീണ്ടും ഒരു കൊച്ചുകുട്ടിത്തന്നെയാണ് നാം എപ്പോഴും

നാളുക്ളിപ്പുറം വീണ്ടും ഓണക്കാലം

പതിവ് പൂക്കളങ്ങൾ ഇല്ല

ഊഞ്ഞാലാട്ടങ്ങൾ ഇല്ല

കൊച്ചു കൊച്ചു കുസൃതിത്തരങ്ങൾ ഒന്നുമില്ലാതെ ..

പതിവ് ദിവസങ്ങളെ പോലെ തന്നെ …😢 ഒരു ഓണക്കാലം

ഒരിത്തിരി മധുരമാം ഓർമകൾ മാത്രം ☺️

ഓണാഘോഷമെ ഉപേക്ഷിക്കുന്നുള്ളൂ..

ഇനിവരുമോണങ്ങളെല്ലാം
സന്തോഷവും സമൃദ്ധിയും നിറഞ്ഞതാവാൻ പ്രാർത്ഥനകൾ..മാത്രം

ഈ ഓണം മലയാളികളുടെ ഉയർത്തെഴുന്നേല്പിന്റെ ആഘോഷം ആവട്ടെ

May the light and colors of Onam bring happiness and prosperity in your life. HappyOnam 💐

“ഓര്‍മ്മയ്ക്ക് പേരാണിതോണം

പൂര്‍വ്വ നേരിന്റെ നിനവാണിതോണം

ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള

വാക്കിന്റെ നിറവാണിതോണം”

– മുരുകൻ കാട്ടാക്കട

Create a free website or blog at WordPress.com.

Up ↑

Create your website at WordPress.com
Get started